Qatar Open: Karolina Pliskova beats Caroline Wozniacki in final

ദോഹ: ഖത്തര്‍ ഓപ്പണില്‍ ചെക്ക് താരം കരോളിന പ്ലിസ്‌കോവക്ക് കിരീടം. കലാശപ്പോരില്‍ കരോളിനെ വോസ്‌നിയാക്കിയെ പരാജയപ്പെടുത്തിയാണ് പ്ലിസ്‌കോവ കിരീടം സ്വന്തമാക്കിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 63, 64.

ടൂര്‍ണമെന്റില്‍ മഴ വില്ലനായതോടെ പ്ലിസ്‌കോവ 24 മണിക്കൂറിനിടെ ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍ കളിക്കേണ്ടിവന്നു.

തുടര്‍ച്ചയായ മത്സരങ്ങള്‍ പ്ലിസ്‌കോവയുടെ മുന്നേറ്റത്തെ തടയാനായില്ല. വെറും ഒരു മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് ചെക്ക് താരം ഫൈനല്‍ ജയിച്ചുകയറിയത്.

Top