ഖത്തര്‍ വാര്‍ത്താ ഏജന്‍സി വെബ്‌സൈറ്റും അക്കൗണ്ടുകളും ഹാക്ക് ചെയ്തത് യുഎഇ

വാഷിംഗ്ടണ്‍: ഖത്തറിലെ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്ത സംഭവത്തിനു പിന്നില്‍ യു എ ഇ എന്ന് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് പ്രമുഖ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഹാക്കിംഗിനു പിന്നില്‍ തങ്ങളാണെന്ന അമേരിക്കയുടെ ആരോപണം നിഷേധിച്ച് യുഎഇ രംഗത്തെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് അമേരിക്കയിലെ യുഎഇ അംബാസിഡര്‍ യൂസഫ് അല്‍ ഒത്വയ്ബ പറഞ്ഞു.

മേയ് 23നാണ് ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അമീറിന്റെ പേരില്‍ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

ഭീകര സംഘടനകളെ പിന്തുണച്ചുകൊണ്ടുള്ള ഈ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ പിന്നീട് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന്, കഴിഞ്ഞ മാസം അഞ്ചിന് സൗദി അറേബ്യയും മറ്റു അറബ്‌ രാജ്യങ്ങളും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു.

Top