ഖത്തര്‍ ദേശീയ ദിനാഘോഷം ; പ്രവാസി വനിതകള്‍ ചേര്‍ന്ന് മനുഷ്യപതാക നിര്‍മ്മിച്ചു

ദോഹ : ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി മലയാളി ഫെയ്‌സ് ബുക്ക് കൂട്ടായ്മയായ ദോഹ മോംസ് ആന്‍ഡ് കിഡ്‌സ് കൂറ്റന്‍ മനുഷ്യപതാക നിര്‍മ്മിച്ചു.

എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പ്രവാസി വനിതകള്‍ ചേര്‍ന്ന് ഖത്തറി ദേശീയ പതാകയുടെ മനുഷ്യമാതൃക നിര്‍മ്മിച്ചത്.

ദേശീയപതാകയുടെ നിറമായ വെളുപ്പും മെറൂണും വസ്ത്രങ്ങള്‍ ധരിച്ചാണ് കുട്ടികളും അമ്മമാരും ഇവിടെ എത്തിയത്.

വ്യത്യസ്തമായി തീര്‍ത്ത മനുഷ്യ പതാക ഏവരിലും കൗതുകമുണര്‍ത്തി.

Top