ഖത്തര്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ഇന്ത്യന്‍ എംബസി

indian-embassy

ദോഹ: ഖത്തറിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. വിവിധ കേസുകളിലായി 219 ഇന്ത്യക്കാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതായാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കുന്നത്. 100 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നതായും എംബസി അറിയിച്ചു.

ജനുവരിയില്‍ 168 ഇന്ത്യക്കാരാണ് സെന്‍ട്രല്‍ ജയിലില്‍ തടവിലുണ്ടായിരുന്നത്. ഫെബ്രുവരി മാസത്തില്‍ ഇത് 219 ആയി ഉയര്‍ന്നിരുന്നു. വിവിധ കേസുകളില്‍ പെട്ട് തടവു ശിക്ഷ അനുവദിക്കുന്നവര്‍ക്കു പുറമെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 100 ആയതായും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞമാസം ഇത് 137 ആയിരുന്നു. കൂടാതെ ലഭിച്ച 92 പരാതികളില്‍ 68 പരാതികള്‍ തീര്‍പ്പാക്കിയതായും ശേഷിക്കുന്ന 24 പരാതികളില്‍ തുടര്‍നടപടി സ്വീകരിച്ച് വരികയാണെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

Top