ഖത്തര്‍ വിഷയത്തില്‍ വേവലാതി വേണ്ടെന്ന് ഇന്ത്യന്‍ എംബസി

ഖത്തര്‍: ഖത്തര്‍ വിഷയത്തില്‍ ഇന്ത്യക്കാര്‍ക്ക് വേവലാതി വേണ്ടെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യക്കാരുടെ സുരക്ഷയില്‍ തങ്ങള്‍ ജാഗരൂകരാണ്, ഖത്തര്‍ അധികൃതരുമായി എംബസി നിരന്തരം ആശയവിനിമയം നടത്തുന്നുമുണ്ട്.

അതിനാല്‍ ഇന്ത്യക്കാര്‍ക്ക് ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ നടന്നുവരുന്ന പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം.

തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നു എന്ന് ആരോപിച്ച് സൗദി, ബഹ്‌റിന്‍, യുഎഇ, ലിബിയ, ഈജിപ്ത്, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും ഉപേക്ഷിച്ചിരുന്നു.

Top