ഖത്തറില്‍ ഗൂഗിളിന്റെ പുതിയ ഓഫീസ് വരുന്നു

ദോഹ: ഖത്തറില്‍ പുതിയ ഓഫീസും സെന്റര്‍ ഓഫ് എക്സലന്‍സ് പരിശീലന കേന്ദ്രവും തുറക്കാന്‍ ഒരുങ്ങി ഗൂഗിള്‍. ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റി, ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഖത്തറില്‍ പ്രത്യേകമായി ഗൂഗിള്‍ ക്ലൗഡ് റീജിയന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം.

സെന്റര്‍ ഓഫ് എക്സലന്‍സില്‍ ഗൂഗിള്‍ ടൂളുകളെക്കുറിച്ചും സാങ്കേതിക വിദ്യകളെക്കുറിച്ചും വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും സൗജന്യ പരിശീലനം നല്‍കും. ഗൂഗള്‍ ഓഫര്‍ ചെയ്യുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യാ പരിശീലനത്തിന് ഖത്തറില്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഖത്തറിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കും. അവയ്ക്ക് ഇന്‍ക്യുബേറ്റര്‍ സൗകര്യവും ഇവിടെ നല്‍കും.

Top