സംയുക്ത സഹായവുമായി ഖത്തര്‍-ഫ്രഞ്ച്; 40 മെട്രിക് ടണ്‍ ഓക്‌സിജന്‍ കൂടി ഇന്ത്യയിലേക്ക് അയക്കും

ദോഹ: ഇന്ത്യയിലെ കോവിഡ് ബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതിനായി ഖത്തര്‍-ഫ്രഞ്ച് സംയുക്ത ഉദ്യമം. 40 മെട്രിക് ടണ്‍ ഓക്‌സിജന്‍ കൂടി അയക്കാന്‍ തീരുമാനമായി. ഖത്തറിലെ ഫ്രഞ്ച് അംബാസഡറുടെ പരിശ്രമഫലമായി ഫ്രാന്‍സാണ് ഇതിനായുള്ള രണ്ട് ക്രയോജനിക് ടാങ്കറുകള്‍ സംഭാവന ചെയ്തത്. ടാങ്കറുകളില്‍ നിറയ്ക്കാനുള്ള ഓക്‌സിജന്‍ ഖത്തറും നല്‍കും.

ഇന്ത്യന്‍ നാവിക സേനയുടെ കചട ത്രികാന്ത് കപ്പലിലാണ് ഓക്‌സിജന്‍ ടാങ്കറുകള്‍ ഇന്ത്യയിലെത്തിക്കുക. കോവിഡ് ദുരിതത്തില്‍ വലയുന്ന ഇന്ത്യയിലേക്ക് അടിയന്തിര മെഡിക്കല്‍ സഹായമെത്തിക്കുവാനാണ് ഖത്തര്‍- ഫ്രഞ്ച് സംയുക്ത ഉദ്യമം. ടാങ്കറുകള്‍ ഇന്ത്യയിലേക്കെത്തിക്കുന്നതിനായി കപ്പല്‍ ദോഹയിലെത്തി. കപ്പലിലേക്ക് ടാങ്കറുകള്‍ മാറ്റുന്ന ജോലികളും പൂര്‍ത്തിയായി. വ്യാഴാഴ്ച്ച രാവിലെ ദോഹ വിടുന്ന കപ്പല്‍ രണ്ട് ദിവസം കൊണ്ട് ഡല്‍ഹിയിലെത്തും.

 

Top