പുതിയ ജഴ്‌സിയുമായി ഖത്തർ ഫുട്ബോൾ ടീം

മാറ്റങ്ങളുമായി ഖത്തര്‍ ഫുട്‌ബോള്‍ ടീം. ഇനിമുതല്‍ ടീമംഗങ്ങള്‍ക്ക് പുതിയ ജഴ്‌സി. നേരത്തെയുള്ള ജഴ്‌സിയില്‍ നിന്നും വ്യത്യാസങ്ങളോടെയാണ് പുതിയ ഹോം, എവേ ജഴ്‌സികളും ഷോര്‍ട്‌സും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പരമ്പരാഗത മെറൂണ്‍ നിറത്തില്‍ ഖത്തര്‍ പതാക കൂടി സംയോജിപ്പിച്ചാണ് പുതിയ ഹോം ജഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. മെറൂണ്‍ കരയോട് കൂടി വെള്ള നിറത്തിലുള്ളതിലാണ് പുതിയ എവേ ജഴ്‌സി. ഷോര്‍ട്‌സ്, ഷൂസ്, സോക്‌സ് തുടങ്ങിയവയെല്ലാം മാറ്റിയിട്ടുണ്ട്. ലോകോത്തര ബ്രാന്‍ഡായ നൈക്കാണ് ഖത്തറിന്റെയും ഒഫീഷ്യല്‍ കിറ്റ് സ്‌പോണ്‍സര്‍.

Top