ഖത്തറിലെ കമ്പനികളുടെ ടാക്സ് റിട്ടേൺ സമർപ്പണം ; അവസാന തീയതി ജൂൺ 30

ദോഹ: കമ്പനികൾക്ക് കഴിഞ്ഞ വര്‍ഷത്തെ ടാക്സ് റിട്ടേണ്‍ 2021 ജൂണ്‍ 30നകം സമര്‍പ്പിക്കണമെന്ന് ജനറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു.ഖത്തറിലെ പ്രവാസി പങ്കാളിത്തമുള്ള കമ്പനികളാണ് ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടത്. ഖത്തരി കമ്പനികള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്ത് 31 ആണ്. ഏപ്രില്‍ 30ന് ആയിരുന്നു 2020-2021 സാമ്പത്തിക വര്‍ഷത്തെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. എന്നാല്‍ കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത് നീട്ടുകയായിരുന്നു. നീട്ടിയ തീയതികള്‍ക്കകം റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ആരും വീഴ്ച വരുത്തരുതെന്ന് ജനറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു. അല്ലാത്തവര്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

അംഗീകൃത ഓഡിറ്റിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ഓഡിറ്റ് ചെയ്താണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്.
ഖത്തരി പൗരന്മാരുടെയോ ജിസിസി പൗരന്മാരുടെയോ ഉടമസ്ഥതയില്‍ ടാക്സ് ഇളവുള്ള കമ്പനികള്‍ സിംപ്ലിഫൈഡ് ടാക്സ് റിട്ടേണ്‍ ഫോം സമര്‍പ്പിക്കണം. 10 ലക്ഷം റിയാലില്‍ കുറവ് മൂലധനവും 50 ലക്ഷം റിയാലില്‍ കുറഞ്ഞ വാര്‍ഷിക വരുമാനവുമുള്ള കമ്പനികള്‍ക്കും നികുതി ഇളവ് അനുവദിച്ചിട്ടുണ്ട്.

Top