രോഗിയോട് അശ്ലീല പെരുമാറ്റം;ഖത്തറില്‍ ഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

ദോഹ: ഖത്തറിൽ ചികിത്സയ്‌ക്കെത്തിയ രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ഖത്തറിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറാണ് രോഗികളോട് വഴിവിട്ടു പെരുമാറിയത്. ചര്‍മ്മ രോഗ വിദഗ്ധനെതിരേ നിരവധി സ്ത്രീകള്‍ ലൈംഗിക പീഡന ആരോപണവുമായി സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ദോഹയിലെ അഡ്വാന്‍സ് മെഡിക്കല്‍ ക്ലിനിക്ക് ഡോക്ടറെ പിരിച്ചുവിട്ടത്. ഖത്തറിലെ വാര്‍ത്താ പോര്‍ട്ടലാണ് ഈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

ചര്‍മരോഗത്തിന് പരിഹാരം തേടി സമീപിച്ച തന്റെ സ്വകാര്യ ഭാഗങ്ങളില്‍ ചികില്‍സയുടെ ഭാഗമായല്ലാതെ ഡോക്ടര്‍ സ്പര്‍ശിച്ചു എന്ന ആരോപണവുമായി ഒരു സ്ത്രീ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതോടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്. ഇതേ തുടര്‍ന്ന് മറ്റ് സ്ത്രീകളും ഇതേ ഡോക്ടറില്‍ നിന്ന് തങ്ങള്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായതായി കാണിച്ച് പരാതികളുമായി രംഗത്തെത്തുകയായിരുന്നു. നേരത്തേ ഡോക്ടര്‍ക്കെതിരേ ക്ലിനിക്ക് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഇയാള്‍ക്കെതിരേ നടപടിയെടുത്തില്ലെന്നും ആളുകള്‍ കുറ്റപ്പടുത്തി.

Top