ഖത്തര്‍ പ്രതിസന്ധി ; പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളുടെ റിപ്പോര്‍ട്ട് ഉടന്‍

qatar

ദോഹ : ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളുടെ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് യു.എന്‍.

യു.എന്‍. മനുഷ്യാവകാശസമിതിയുടെ മേഖലാ പ്രതിനിധിയായ ജോര്‍ജ് അബു അല്‍ സുലോഫാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ ഓഫീസ് നടത്തിയ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

കഴിഞ്ഞ മാസമായിരുന്നു യു.എന്‍. പ്രതിനിധിസംഘം ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ദോഹ സന്ദര്‍ശിച്ചത്.

ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നവരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ മനുഷ്യാവകാശസമിതിയുടെയും മറ്റ് യു.എന്‍. മെക്കാനിസത്തിന്റെയും കീഴിലുള്ള പ്രധാന രേഖയായി റിപ്പോര്‍ട്ട് മാറുമെന്നും അല്‍ സുലോഫ് വെളിപ്പെടുത്തി.

Top