ഖ​ത്ത​ർ ഉ​പ​രോ​ധ​ത്തി​ന് ര​ണ്ട് മാ​സം ; പ്രശ്നം പരിഹരിക്കാൻ ശ്രമവുമായി കു​വൈ​ത്ത്

ദോ​ഹ: ഖത്തറിനെതിരേ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ര​ണ്ട് മാ​സം തികയുകയാണ്.

ക​ര, ക​ട​ൽ, വ്യോ​മ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച് കൊ​ണ്ടു​ള​ള ഉ​പ​രോ​ധ​മാ​ണ് അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ സൗ​ദി അ​റേ​ബ്യ,യു.​എ.​ഇ, ബ​ഹ്റൈ​ൻ, ഇൗ​ജി​പ്​​ത്​ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഖ​ത്ത​റി​ന് മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഉപരോധം തീ​ർ​ക്കാ​ൻ കു​വൈ​ത്ത് ന​ട​ത്തു​ന്ന ശ്ര​മം സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് കു​വൈ​ത്ത് ഭ​ര​ണ​കൂ​ട വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റി​നും ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഭി​ന്ന​ത കൂ​ട്ടാ​തി​രി​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​മാ​ണ് കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹിന്റെ നേ​തൃ​ത്വ​ത്തി​ൽ നടക്കുന്നത്

ഗള്‍ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക​ടി​യി​ൽ ഭി​ന്ന​ത നി​ല​നി​ന്നാ​ൽ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ ത​ന്നെ ഇ​ല്ലാ​താ​കു​മോ​യെ​ന്ന ഭ​യ​മാ​ണ് കു​വൈ​ത്തി​നു​ള്ള​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ പ്രാ​യം പോ​ലും അ​വ​ഗ​ണി​ക്കാ​തെ​യു​ള്ള തീ​വ്ര​ശ്ര​മ​മാ​ണ് കു​വൈ​ത്ത് അ​മീ​ർ ന​ട​ത്തു​ന്ന​ത്.

എ​ത്ര​യും വേ​ഗം ഇ​രു​വി​ഭാ​ഗ​ത്തെ​യും ഒ​രു​മി​ച്ചി​രു​ത്തി ഇ​രു​കൂ​ട്ട​ർ​ക്കും സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കു​വൈ​ത്ത് ന​ട​ത്തു​ന്ന​ത്.

ഉ​പ​രോ​ധം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ സ്വ​യം പ​ര്യാ​പ​ത നേ​ടാ​നു​ള​ള ശ​ക്ത​മാ​യ നീ​ക്ക​വു​മാ​യി മുമ്പോട്ട്പോ​കാ​ൻ ഖ​ത്ത​ർ ഭ​ര​ണ​കൂ​ടം ആ​ഹ്വാ​നം ചെ​യ്തു.

ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ​ക്ക് പു​റ​മെ കെ​ട്ടി​ട നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ വ​രെ ഇ​വി​ടെ ത​ന്നെ നി​ർ​മി​ക്കു​ക​യോ ഗ​ൾ​ഫ് ഇ​ത​ര രാ​ജ്യ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ വ്യാ​പാ​രം ബ​ന്ധം പു​ല​ർ​ത്തി യ​ഥേ​ഷ്​​ടം ല​ഭ്യ​മാ​ക്കു​ക​യോ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടി​യ​താ​യി വാ​ണി​ജ്യ മ​ന്ത്രാലയം വ്യ​ക്ത​മാ​ക്കി.

Top