വാക്സിനേഷന്‍ പ്രായം വീണ്ടും കുറച്ച് ഖത്തര്‍

യു.എ.ഇ;ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ളവരുടെ പ്രായം 50 വയസ്സായി കുറച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം. ഖത്തര്‍ ദേശീയ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി പ്രകാരം കൂടുതല്‍ ജനങ്ങളിലേക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.

നേരത്തേ വാക്‌സിന്‍ ഡോസുകളുടെ ലഭ്യത കുറവായതിനാണ് രോഗഭീഷണി ഏറ്റവും കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് മാത്രമായി വാക്‌സിനേഷന്‍ ഒതുക്കിയതെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ കഹല്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഫൈസര്‍ വാക്‌സിന് പുറമേ മോഡേണ വാക്‌സിന്‍ കൂടി ലഭ്യമായതോടെ പ്രതിസന്ധി അവസാനിച്ചതായും കൂടുതല്‍ ആളുകളിലേക്ക് വാക്സിന്‍ വിതരണം വ്യാപിപ്പിക്കാന്‍ നടപടി തുടങ്ങിയതായും അദ്ദേഹം അറിയിനിലവില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതേസമയം, നിലവിലെ മാനദണ്ഡപ്രകാരം വാക്സിനേഷന് യോഗ്യത ഇല്ലാത്തവരുമായ ആളുകള്‍ക്ക് വഴിയെ അറിയിപ്പ് ലഭിക്കും.

 

Top