ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സമയത്തില്‍ മാറ്റം വരുത്തി ഖത്തര്‍

ദോഹ: ഖത്തറിൽ വേനൽ കനക്കുന്നു. വാഹനത്തില്‍ നിന്നിറങ്ങാതെ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈകീട്ട് നാലു മുതല്‍ അര്‍ധരാത്രി വരെ ആയിരിക്കും പുതിയ സമയം. ജൂണ്‍ 13 ഞായറാഴ്ച്ച മുതല്‍ പുതുക്കിയ സമയം പ്രാബല്യത്തില്‍ വരും.

രാജ്യത്ത് ചൂട് കൂടി വരുന്ന പശ്ചാത്തലത്തിലാണ് ലുസൈല്‍, അല്‍ വക്റ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ സെന്ററുകളുടെ സമയത്തില്‍ മാറ്റം വരുത്തിയത്. രാത്രി 12 മണിയോടെ സെന്റര്‍ അടയ്ക്കുമെന്നതിനാല്‍ രാത്രി 11 മണി വരെയായിരിക്കും വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവര്‍ക്ക് പ്രവേശനം. 11 മണിക്ക് കഴിഞ്ഞ് എത്തുന്നവര്‍ക്ക് വാക്‌സിന്‍ ലഭിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top