കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍

ദോഹ: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരിയ ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

ഇതുപ്രകാരം രാജ്യത്ത് നിലവിലുള്ള മൂന്നാംഘട്ട നിയന്ത്രണങ്ങള്‍ ഏറെക്കുറെ തുടരുമെങ്കിലും വിവിധ മേഖലകളില്‍ അനുവദിക്കപ്പെട്ട ആളുകളുടെ വര്‍ധിപ്പിച്ചു. ആഗസ്ത് ആറ് വെള്ളിയാഴ്ച മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.

ആഗസ്ത് മുതല്‍ നാലാംഘട്ട ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും കൊവിഡ് കേസുകള്‍ കൂടിയതിനാല്‍ അവ അടുത്ത മാസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. അതിന് പകരമാണ് നിലവിലെ ഇളവുകളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തം നല്‍കിക്കൊണ്ട് നിയന്ത്രണം ലഘൂകരിച്ചത്.

 

Top