അഞ്ച് മില്യണ്‍ ഡോളറിന്റെ പലസ്തീന്‍ സഹായ പദ്ധതി കൂടി പ്രഖ്യാപിച്ച് ഖത്തര്‍

ഖത്തര്‍: അഞ്ച് മില്യണ്‍ ഡോളറിന്റെ പലസ്തീന്‍ സഹായം പ്രഖ്യാപിച്ച് ഖത്തര്‍. കഴിഞ്ഞ ദിവസം ഖത്തര്‍ ഒരു മില്യണ്‍ ഡോളര്‍ ഗാസക്ക് സഹായധനമായി നല്‍കിയിരുന്നു. ഗാസയിലെ ഓഫീസുകള്‍ വഴി സഹായ വിതരണം ആരംഭിച്ചതിനു പിന്നലെയാണ് ഖത്തര്‍ അഞ്ച് മില്യണ്‍ ഡോളറിന്റെ പലസ്തീന്‍ സഹായ പദ്ധതി കൂടി പ്രഖ്യാപിച്ചത്.

ഔദ്യോഗിക ജീവകാരുണ്യസേവന വിഭാഗമായ ഖത്തര്‍ ചാരിറ്റിവഴിയാണ് പദ്ധതി നടപ്പാക്കുക. ഖത്തര്‍ സാമൂഹ്യവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഗസ മുനമ്പ്, വെസ്റ്റ് ബാങ്ക്, ജറുസലേം എന്നിവിടങ്ങളിലെ ദുരിതബാധിതര്‍ക്ക് ഭക്ഷണം, ചികിത്സ, പുനരധിവാസം തുടങ്ങിയവ അടിയന്തിര പ്രാബല്യത്തില്‍ ലഭ്യമാക്കുന്നതിനാണ് ഈ ഫണ്ട് വിനിയോഗിക്കുക.

Top