ഖത്തറും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു

ദുബായ്‌: ഖത്തറും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു.

ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയമാണ് ഇറാനുമായി നയതന്ത്രബന്ധം പുതുക്കുന്ന വിവരം അറിയിച്ചത്.

ഇതിന്റെ ഭാഗമായി ഖത്തര്‍ അംബാസഡര്‍ തെഹ്‌റാനിലേക്ക് തിരിച്ചു പോകുമെന്നും മന്ത്രാലയം അറിയിച്ചു.

ഇറാനുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അംബാസിഡറെ നിയമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖത്തറിനെതിരായ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധ തീരുമാനത്തിനുശേഷം ഇറാന്‍ ഖത്തറിനെ പിന്തുണച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നയതന്ത്ര ബന്ധം ഇരു രാജ്യങ്ങളും പുനഃസ്ഥാപിച്ചത്.

പുനഃസ്ഥാപന വാര്‍ത്ത ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും അംഗീകരിച്ചിട്ടുണ്ട്.

ഇറാനും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് 2016-ന്റെ തുടക്കത്തിലാണ് ഖത്തര്‍ ഇറാനില്‍ നിന്ന് അംബാസിഡറെ തിരിച്ചു വിളിച്ചത്. എന്നാല്‍, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ തുടര്‍ന്നിരുന്നു.

Top