കൊറോണ; ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി ഖത്തര്‍ എയര്‍വേയ്‌സ്

കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി. ഫെബ്രുവരി മൂന്ന് മുതല്‍ അനിശ്ചിതമായാണ് സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്.

ഫെബ്രുവരി മൂന്ന് മുതല്‍ എയര്‍വേയ്‌സിന്റെ ചൈനയിലേക്കുള്ള സര്‍വീസുകള്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവെക്കുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊറോണ വൈറസ് കാരണം ചൈനീസ് സര്‍ക്കാര്‍ തന്നെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തിലാണ് അങ്ങോട്ടേക്കുള്ള സര്‍വീസ് അവസാനിപ്പിക്കേണ്ടി വരുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ തങ്ങളും പ്രവര്‍ത്തനം പുനാരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Top