ഖത്തര്‍ എയര്‍വേയ്‌സ് നിരയിലേക്ക് 250-ാം വിമാനവും എത്തിച്ചേര്‍ന്നു

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളിലൊന്നായ ഖത്തര്‍ എയര്‍വേയ്‌സ് നിരയിലക്ക് 250-ാം വിമാനവും എത്തിച്ചേര്‍ന്നു. ഫ്രാന്‍സിലെ തുളൂസില്‍ നിന്നും എയര്‍ബസ് എ 350 900 വിമാനമാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്.

പ്രവര്‍ത്തനം ആരംഭിച്ച് 22-ാം വര്‍ഷത്തിലും മികച്ച നേട്ടവുമായി മുന്നേറുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്. നിലവില്‍, 203 യാത്രാവിമാനങ്ങളും 25 കാര്‍ഗോ വിമാനങ്ങളും 22 എക്‌സിക്യൂട്ടീവ് ജെറ്റുകളുമാണ് സ്വന്തമായുള്ളത്. ഇരുന്നൂറ്റമ്പത് വിമാനങ്ങള്‍ സ്വന്തമായ ചരിത്ര നിമിഷത്തെ ഏറെ അഭിമാനത്തോടെയാണ് വരവേല്‍ക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകിര്‍ പറയുന്നു.

വ്യോമയാന മേഖലയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ഖത്തര്‍ എയര്‍വേയ്‌സ്, എ 350 900 എയര്‍ബസിന്റെ ലോകത്തിലെ ആദ്യ അവതാരകരും 2014ല്‍ ഖത്തര്‍ എയര്‍വെയ്‌സായിരുന്നു. മാത്രമല്ല, 2015 ജനുവരിയില്‍ ഖത്തര്‍ എയര്‍വെയ്‌സ് എയര്‍ബസ് എ 350 എക്‌സ് ഡബ്ല്യുബി എയര്‍ക്രാഫ്റ്റ് ആദ്യമായി ഫ്രാങ്ക്ഫര്‍ട്ട് റൂട്ടില്‍ പറത്തിയതും . 2016ല്‍ എ 350 കുടുംബത്തിലെ വിമാനം മൂന്ന് വന്‍കരകളിലേക്ക് പറത്തിയ ആദ്യ വിമാനക്കമ്പനിയും ഖത്തര്‍ എയര്‍വേയ്‌സാണ്.

Top