ദോഹ ടൂ കൊച്ചി; ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ സര്‍വീസ് ആരംഭിച്ചു

ദോഹ: ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ ചരക്കുവിമാനമായ കാര്‍ഗോ സര്‍വീസ് ആരംഭിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകത്തെ മിക്ക വിമാന കമ്പനികളും സര്‍വീസ് നിര്‍ത്തിവച്ചെങ്കിലും കുടുങ്ങിപ്പോയ യാത്രക്കാരെ അവരുടെ നാട്ടിലെത്തിക്കുന്നതിനും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് തുടരുന്നുണ്ട്.

ഇന്ന് പുലര്‍ച്ചെ 2.15ന് ഖത്തറില്‍ നിന്ന് പുറപ്പെട്ട ആദ്യ ചരക്കുവിമാനം രാവിലെ 8.42ന്‌കൊച്ചിയിലെത്തി. ക്യുആര്‍ 8640 നമ്പറിലുള്ള യാത്രാവിമാനമാണ് ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത്.

ഖത്തര്‍ എയര്‍വെയ്സ് 19 ചരക്കു വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് പറത്താന്‍ കഴിഞ്ഞയാഴ്ച്ച തീരുമാനിച്ചിരുന്നു. ബോയിങ് 777-330ഇആര്‍, ബോയിങ് 787 ഡ്രീംലൈനര്‍ യാത്രാ വിമാനങ്ങളാണ് ഖത്തര്‍ ചരക്കുവിമാനമായി ഉപയോഗിക്കുന്നത്. ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങിയിരിക്കുന്നത്.

Top