സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലാത്ത ട്വിറ്റര്‍ പോസ്റ്റുമായി പാക്ക് സൈനികത്തലവന്‍

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയിലെ പാകിസ്താന്റെ കിരീടനേട്ടവുമായി ബന്ധപ്പെട്ട് പാക് സൈനികത്തലവന്‍ ഖാമര്‍ ബജ്‌വയുടെ ട്വീറ്റ് വിവാദത്തില്‍.

ടീമിന് അഭിനന്ദനമറിയിച്ചു പോസ്റ്റ് ചെയ്ത ട്വീറ്റില്‍ എല്ലാ ഭീഷണികള്‍ക്കുമെതിരെയുള്ള ടീമാണ് പാകിസ്താനെന്നും ശത്രുക്കളുടെ ഭീഷണികള്‍ക്കെതിരെ ഒരുമിച്ചു നിന്ന് പ്രതിരോധിക്കാമെന്നും പറയുന്നു.

പാക്ക് ടീമംഗങ്ങളെ സൗജന്യമായി ഉംറക്ക് കൊണ്ടു പോകുമെന്നും ട്വിറ്റര്‍ പോസ്റ്റിലൂടെ ബജ്‌വ വ്യക്തമാക്കി.

പാക്ക് സൈന്യത്തിന്റെ ഔദ്യോഗിക വക്താവായ മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ബജ്‌വ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന വിഘടനവാദികള്‍ നിറഞ്ഞ ബലൂചിസ്ഥാനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്നു പറഞ്ഞുകൊണ്ട് അവിടെ നിന്നുള്ള വിജയോഘോഷത്തിന്റെ ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Top