ഷൈന്‍ നിഗത്തിന്റെ ഖല്‍ബ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തര്‍

ഷൈന്‍ നിഗത്തിനെ നായകനാക്കി സാജിത് സഹിയ സംവിധാനം ചെയ്യുന്ന ഖല്‍ബ് എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു. ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് പുറത്തുവിട്ടത്. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ പ്രണയ ചിത്രമാണ് ഖല്‍ബ്. സിദ്ധീഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി എന്നിവരാണ് മറ്റു താരങ്ങളെ അവതരിപ്പിക്കുന്നത്. ഗാനങ്ങള്‍ക്ക് പ്രാധാന്യമുള്ളതിനാല്‍ നാല് പേര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രകാശ് അലകസ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ എന്നിവരാണ് സംഗീതത്തിന് പിന്നില്‍.

സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്നാണ്. ‘ജാതിക്ക തോട്ടം’ എന്ന ഒറ്റ ഗാനം കൊണ്ട് ശ്രദ്ധ നേടിയ സുഹൈല്‍ കോയ ഒരുക്കുന്ന പന്ത്രണ്ട് പാട്ടുകളുമായാണ് ചിത്രം എത്തുന്നത്. പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ ഒരു ഇമോഷണല്‍ ഡ്രാമയാണ്. ഈ ചെറിയ പെരുന്നാളിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Top