സോപാനത്ത് ഇന്ന് മുതല്‍ ക്യു സംവിധാനം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ

പത്തനംതിട്ട: ശബരിമലയില്‍ സോപാനത്ത് ഇന്ന് മുതല്‍ ക്യു സംവിധാനം തുടങ്ങി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതിനെട്ടാം പടി കയറി വരുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യവും ഒരുക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, സന്നിധാനത്ത് തിരക്ക് തുടരുകയാണ്. രാവിലെ 6 മണി വരെ 21,000 പേരാണ് പതിനെട്ടാം പടി കയറിയത്. സന്നിധാനത്ത് പുലര്‍ച്ചെ മുതല്‍ മഴ പെയ്തുവെങ്കിലും നിലവില്‍ മഴ പെയ്യുന്നില്ല.

Top