തിരുവനന്തപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി

തിരുവനന്തപുരം : നെയ്യാര്‍ഡാമിന് സമീപം മരക്കുന്നത്ത് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രന്റെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്.

മരക്കുന്നം കിക്മ കോളേജിന് സമീപം ജോലിചെയ്യുന്നതിനിടെ പരുമ്പാമ്പിനെ കണ്ട തൊഴിലുറപ്പ് ജോലിക്കാര്‍ പാമ്പിനെ പിടിച്ച് വനപാലകരെ ഏല്‍പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ പാമ്പ് ഭുവനചന്ദ്രന്റെ കഴുത്തില്‍ ചുറ്റുകയായിരുന്നു.

തുടര്‍ന്ന് പരിഭ്രാന്തരായ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ഭുവനചന്ദ്രനെ രക്ഷിച്ച് പെരുമ്പാമ്പിനെ വനപാലകരെ ഏല്‍പ്പിക്കുകയായിരുന്നു.

Top