വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് മലമ്പാമ്പ് ചത്തു

കൊച്ചി: കലൂര്‍-കടവന്ത്ര റോഡിനടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു. സെബാസ്റ്റിയന്‍ റോഡിനടുത്താണ് സംഭവം.സമീപത്തെ വീട്ടുകാരാണ് പാമ്പ് പോസ്റ്റില്‍ കയറുന്നത് ആദ്യം കണ്ടത്. വീട്ടുകാര്‍ ഉടന്‍ വൈദ്യുതി വകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു.

വൈദ്യുതിബന്ധം വിച്ഛേദിക്കും മുന്‍പ് തന്നെ പാമ്പ് മുകളിലെത്തി കമ്പികളില്‍ ചുറ്റിയിരുന്നു.തുടര്‍ന്നാണ് ഷോക്കേറ്റത്. ലൈന്‍മാന്‍ അബ്ദുള്‍ ജലീല്‍ ആണ് പാമ്പിനെ താഴെയിറക്കിയത്. പിന്നീട് കോടനാട് നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പാമ്പിനെ കൈമാറി.

Top