ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മൂണ്‍ ജെ ഉന്‍

കൊറിയ : പ്യോങ്യാങ് ഉടമ്പടി പ്രകാരമുള്ള ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഉന്‍. സിംഗപ്പുര്‍ സന്ദര്‍ശനത്തിനെത്തിയ മൂണ്‍ ജെ ഉന്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിംഗപ്പൂര്‍ പ്രധാന മന്ത്രി ലീ ഹിന്‍ ലൂങ്മായും അദ്ദേഹം കൂടികാഴ്ച നടത്തി.

വിദേശകാര്യമന്ത്രി ക്യാങ് ക്യുങ് വാ അടക്കമുള്ള ഉന്നതതല സംഘവുമായാണ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് തന്റെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനെത്തിയത്. സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയ അദ്ദേഹം അമേരിക്കന്‍ ഉത്തര കൊറിയന്‍ ഉച്ചകോടിക്ക് സിംഗപ്പൂര്‍ നല്‍കിയ എല്ലാ പിന്തുണകള്‍ക്കും നന്ദി പറഞ്ഞു.

ഇരു രാജ്യങ്ങിലെയും ഉന്നത തല സംഘങ്ങള്‍ നടത്തിയ യോഗത്തില്‍ തന്ത്ര പ്രധനമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു . തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫിയോംഗ്യാങ് ഉടമ്പടി പ്രകാരമുള്ള ആണവ നിരായുധീകരണ പ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് മൂണ്‍ ജെ ഉന്‍ വ്യക്തമാക്കി.

സമ്പൂര്‍ണ ആണവനിരായുധീകരണത്തിലേക്കുള്ള പാതയെളുപ്പമല്ലെന്നും എന്നാല്‍ ഇരുകൊറിയകളും തമ്മില്‍ നടന്ന ഉച്ചകോടികളിലെ ഉടമ്പടികള്‍ ആത്മാര്‍ഥമായി നടപ്പിലാക്കാന്‍ ശ്രമമിക്കുമെന്നും ആണവ നിരായുധികരണം പൂര്‍ത്തിയായതിനു ശേഷം മാത്രമേ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top