പ്യാര്‍ പ്രേം കാതലിന്റെ റിലീസ് തിയതി ആഗസ്റ്റ് 9ലേക്ക് മാറ്റി

രീഷ് കല്യാണും റൈസ വില്‍സണും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം പ്യാര്‍ പ്രേം കാതല്‍ റിലീസിനിരിക്കുകയാണ്. ചിത്രം ആഗസ്റ്റ് 10ന് കമല്‍ഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗത്തോടൊപ്പം തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പ്രശ്‌നങ്ങള്‍ നേരിടാതിരിക്കാന്‍ പ്യാര്‍ പ്രേം കാതലിന്റെ റിലീസ് ആഗസ്റ്റ് 9ലേക്ക് മാറ്റിയിരിക്കുകയാണ്.

പ്യാര്‍ പ്രേം കാതലിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റൊമാന്റിക് കോമഡി ചിത്രമാണ് പ്യാര്‍ പ്രേം കാതല്‍. വൈഎസ്ആര്‍ ഫിലിംസും കെ പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കുന്നത്.

രേഖ, ആനന്ദ് ബാബു, പാണ്ഡ്യന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തെലുങ്കിലേക്കും ഹിന്ദിയിലേക്കും ചിത്രം റീമേക്ക് ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top