‘പ്യാലി’; അപ്പാനി ശരത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം ‘പ്യാലി’യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ശരത് അപ്പാനി അവതരിപ്പിക്കുന്ന അംബ്രുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. വേഫെറര്‍ ഫിലിംസിന്റെ പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. നേരത്തെ ശ്രീനിവാസന്‍റെയും മാമുക്കോയയുടെയും ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നു. സയിദ് എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. മാമുക്കോയ എത്തുന്നത് നിക്കോളന്‍ എന്ന കഥാപാത്രമായാണ്.

സാഹോദര്യ സ്‌നേഹത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ് എന്നീ ബാലതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ചെറിയ കുട്ടി കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമയാണെങ്കിലും പ്രായഭേദമന്യേ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂലൈ എട്ടിന് റിലീസ് ചെയ്യും.

Top