വയനാട് പിഡബ്ല്യുഡി ജൂനിയര്‍ സൂപ്രണ്ട് ആത്മഹത്യ ചെയ്‍ത നിലയില്‍

hanged

വയനാട് : വൈത്തിരി സ്വദേശിയും പിഡബ്ല്യുഡി ജൂനിയര്‍ സൂപ്രണ്ടുമായ രാധാകൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം മത്സരം കഴിഞ്ഞശേഷം അറിയിച്ചാല്‍ മതിയെന്ന് എഴുതിവെച്ചാണ് രാധാകൃഷ്ണന്‍ വീടിനകത്ത് ആത്മഹത്യ ചെയ്തത്.

മീനങ്ങാടി ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്‌ളസ് ടു വിദ്യാര്‍ത്ഥിയായ തേജസ് ഇന്ന് സംസ്ഥാന കലോത്സവത്തില്‍ വഞ്ചിപ്പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Top