പി.വി സിന്ധുവിന്റെ വര്‍ക്ക്ഔട്ട് വീഡിയോ പങ്ക് വെച്ച് ആനന്ദ് മഹീന്ദ്ര

pv-sindhu

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പി.വി സിന്ധുവിന്റെ വര്‍ക്ക്ഔട്ട് വീഡിയോ പങ്ക് വെച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യക്കാരിയാണ് പിവി സിന്ധു. സിന്ധുവിന്റെ നേട്ടത്തില്‍ ഒരു ദുരൂഹതയുമില്ലെന്നും വീഡിയോ കണ്ട് തളര്‍ന്നുവെന്നും ഇന്ത്യന്‍ കായിക മേഖലയിലുള്ളവരൊന്നാകെ താരത്തെ പിന്തുടരുമെന്നും മഹീന്ദ്ര കുറിക്കുന്നു.

സിന്ധുവിനെ പ്രശംസിച്ച് ആനദ് മഹീന്ദ്ര ടിറ്ററിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്‌.

ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു ബാഡ്മിന്റണ്‍ കിരീടം നേടിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം. തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയില്‍ സിന്ധുവിന് ആദ്യ കിരീടം നേടാനായത്.

Top