വിമാനയാത്രയിലെ മോശം അനുഭവം പങ്ക് വച്ച് പി.വി.സിന്ധുവിന്റെ ‘ട്വിറ്റര്‍ പോസ്റ്റ്’

മുംബൈ : വിമാനയാത്രയില്‍ തനിക്കുണ്ടായ മോശം അനുഭവം പങ്ക് വച്ച് ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവിന്റെ ‘ട്വിറ്റര്‍ പോസ്റ്റ്’.

ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ‘വളരെ മോശം’ അനുഭവമുണ്ടായതായി താരം ട്വിറ്ററില്‍ കുറിച്ചത്.

നവംബര്‍ നാലിനു മുംബൈയിലേക്കു പോകുമ്പോഴായിരുന്നു സംഭവം നടന്നത്.

ഗ്രൗണ്ട് സ്റ്റാഫിന്റെ പേര് അജീതേഷ് എന്നാണെന്നും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

ഇതിനോടകം തന്നെ നിരവധി പേരാണ് സംഭവത്തില്‍ സിന്ധുവിനു പിന്തുണയുമായെത്തിയത്.

പ്രശസ്ത താരങ്ങള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ചിലര്‍ ചോദിച്ചു.

ട്വീറ്റ് വൈറലായതോടെ സിന്ധുവിന്റെ വിശദീകരണവും എത്തിയിട്ടുണ്ട്.

Top