ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍

pv-sindhu

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍. ഇന്തോനേഷ്യയുടെ ഫിട്രിയാനി ഫിട്രിയാനിയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകള്‍ക്ക് അനായാസമായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-14, 21-9.

ഇന്ത്യയുടെ കെ. ശ്രീകാന്തും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. സ്‌പെയിനിന്റെ സീഡില്ലാ താരം പാബ്ലോ അബിയാനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ശ്രീകാന്തിന്റെ മുന്നേറ്റം. സ്‌കോര്‍: 21-15, 12-21, 21-14.

Top