ലോക സൂപ്പര്‍ സീരീസ് ഫൈനല്‍ ലക്ഷ്യമിട്ട് പി വി സിന്ധു ഇന്ന് പോരാട്ടത്തിനിറങ്ങും

pv-sindhu

ദുബായ്: ലോക ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ പി വി സിന്ധു ഇന്ന് പോരാട്ടത്തിനിറങ്ങും.

സെമിയില്‍ ചൈനയുടെ ചെന്‍ യുഫേയിയാണ് സിന്ധുവിന്റെ എതിരാളി.

ജപ്പാന്റെ അകാനെ യമഗൂച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമി പ്രവേശം നേടിയത്.

21-12, 21-12 എന്നീ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്.

അതേസമയം, പുരുഷ സിങ്കിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് തോറ്റ് പുറത്തായി.

Top