പകരം വീട്ടി സിന്ധു ; കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം നേടി

സോള്‍: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു ജപ്പാനീസ് താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി.

കരിയറില്‍ സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണിത്.

സ്‌കോര്‍: 22-20,11-21,21-18

കഴിഞ്ഞ മാസം നടന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച താരമാണ് ഒകുഹാര.

മൂന്ന് ഗെയിം നീണ്ട സെമിപോരാട്ടത്തില്‍ ചൈനയുടെ ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് സിന്ധു കരിയറിലെ നാലാമത്തെ സൂപ്പര്‍ സീരീസ് ഫൈനലിലെത്തിയത്.

ആദ്യഗെയിമില്‍ 21-10ന്റെ അനായാസ ജയം. രണ്ടാം ഗെയിമില്‍ 11-6ന് മുന്നില്‍. പിന്നീടുണ്ടായ ഏകാഗ്രതക്കുറവില്‍ സിന്ധുവിനെ മറികടന്ന് ചൈനീസ് താരം മുന്നേറി ഗെയിം സ്വന്തമാക്കി. 21-16നാണ് ചൈനീസ് പ്രതിരോധത്തെ മറികടന്ന് സിന്ധു ഫൈനലിലേക്ക് മുന്നേറിയത്.

Top