ഇന്ത്യന്‍ താരം പി.വി സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍

സോള്‍: ഇന്ത്യന്‍ താരം പി.വി സിന്ധു വാശിയേറിയ പോരാട്ടത്തില്‍ ചൈനീസ് താരത്തെ തോല്‍പ്പിച്ച് കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലിലെത്തി.

66 മിനിറ്റു നീണ്ടു നിന്ന മത്സരത്തില്‍, മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു ചൈനയുടെ ഹി ബിങ്ജിയോയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-10, 17-21,21-16.

ഫൈനലില്‍ ജപ്പാനീസ് താരം നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. കഴിഞ്ഞ മാസം നടന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച താരമാണ് ഒകുഹാര.

ഈ വര്‍ഷം സിന്ധു ഇത് രണ്ടാം തവണയാണ് ഒരു സൂപ്പര്‍ സീരീസിന്റെ ഫൈനലിലെത്തുന്നത്.

Top