ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ പി.വി സിന്ദുവിന് വിജയത്തുടക്കം

ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്); ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധുവിന് വിജയത്തുടക്കം. ചാംപ്യന്‍ഷിപ്പിലെ 5-ാം
സീഡായ ഇന്ത്യന്‍ താരം 43 മിനിറ്റിലാണ് എതിരാളിയെ കടത്തിവെട്ടിയത്.

ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച സിന്ധു രണ്ടാമത്തെ റൗണ്ടില്‍ ചൈനീസ് തായ്‌പേയിയുടെ പായ് യു പോയെ 21-14, 21-14 എന്ന സ്‌കോറില്‍ മറികടന്നാണ് വിജയത്തിലെത്തിയത്.

അതേസമയം ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യങ്ങള്‍ തിരിച്ചടി നേരിട്ടു. വനിതകളില്‍ ഇന്ത്യയുടെ ജെ.മേഘന – പൂര്‍വിഷ റാം സഖ്യം ജപ്പാന്റെ ഷിഹോ തനാക – കോഹാരു യൊനെമോട്ടോ സഖ്യത്തോടു തോറ്റു. അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി സഖ്യവും മനു അട്രി – സുമീത് റെഡ്ഡി സഖ്യവും തോറ്റു.

Top