സ്വര്‍ണനേട്ടത്തിനു പിന്നാലെ പി.വി.സിന്ധു ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണനേട്ടത്തിനു പിന്നാലെ കായികതാരം പി.വി.സിന്ധു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ സന്ദര്‍ശിച്ചു. നായിഡുവിന്റെ ഹൈദരാബാദിലെ വസതിയിലെത്തിയാണ് സിന്ധു അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഉപരാഷ്ട്രപതിയെ കാണാന്‍ എത്തിയ താരത്തിന്റെ സ്വര്‍ണനേട്ടത്തെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജു എന്നിവരെയും സിന്ധു സന്ദര്‍ശിച്ചിരുന്നു. സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്നും ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ എന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

Top