മലേഷ്യന്‍ ഓപ്പണ്‍; പിവി സിന്ധുവിന് സെമിയില്‍ തോല്‍വി

sindhu

ലേഷ്യന്‍ ഓപ്പണ്‍ സെമിയില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. തായ്‌വാന്റെ തായി സുയിംഗിനോട് 15-21, 21-19, 11-21 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെട്ടത്.

ആദ്യ ഗെയിം പരാജയപ്പെട്ടുവെങ്കിലും രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സിന്ധു 21-19നു ഗെയിം സ്വന്തമാക്കിയെങ്കിലും മൂന്നാം ഗെയിമില്‍ വ്യക്തമായ ആധിപത്യത്തോടെ തായി സുയിംഗ് ഫൈനല്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ലോക ഒന്നാം നമ്പര്‍ താരത്തോടാണ് സിന്ധുവിന്റെ തോല്‍വി. ടൂര്‍ണ്ണമെന്റിന്റെ നിലവിലെ ജേതാവ് കൂടിയാണ് തായ്‌വാന്‍ താരം.

Top