പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍

ബാസല്‍ : പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരവും രണ്ടാം സീഡുമായ ചൈനീസ് തായ്പെയുടെ തായ് സു യിംഗിനെ തോല്‍പിച്ചാണ് സിന്ധു സെമിയിലേക്ക് പ്രവേശിച്ചത്.

ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിന്ധു യിംഗിനെ തോല്‍പിച്ചത്. ആദ്യ ഗെയിം 12- 21ന നഷ്ടപ്പെട്ട ശേഷമാണ് സിന്ധു മത്സരത്തിലേക്ക് വന്‍ തിരിച്ചുവരവ് നടത്തിയത്. തായ് സു യിംഗിനെതിരേ സിന്ധുവിന്റെ നാലാം ജയമാണിത്.

Top