PV Sindhu, HS Prannoy advance in All England Open

ലണ്ടന്‍: ഇന്ത്യയുടെ പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ആറാം സീഡായ സിന്ധു ഡെന്‍മാര്‍ക്കിന്റെ മെറ്റെ പോള്‍സണ്‍നെ മറികടന്നാണ് രണ്ടാം റൗണ്ടിലേക്ക് കയറിയത്.

ആകെ 29 മിനിറ്റുകള്‍ മാത്രമാണ് സിന്ധു കളിതീര്‍ക്കാനെടുത്തത്. സ്‌കോര്‍: 21-10, 21-11. രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യയുടെ ദിനാര്‍ ദ്യാ ഓസ്റ്റിനെയാണ് സിന്ധുവിന്റെ എതിരാളി.

പ്രണോയി ആദ്യ റൗണ്ടില്‍ ചൈനയുടെ ക്വിയോ ബിന്‍നെയാണ് തറപറ്റിച്ചത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു പ്രണോയിയുടെ വിജയം. സ്‌കോര്‍: 17-21, 22-20, 21-19.

Top