PV Sindhu downs Saina Nehwal to reach Indian Open semis

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ സൈനയെ അട്ടിമറിച്ച് സിന്ധു സെമിയില്‍. 21-26, 22-20 എന്ന സ്‌കോറിനാണ് സൈനയെ സിന്ധു പരാജയപ്പെടുത്തിയത്.

സൈനക്കെതിരെ ആദ്യം പിന്നിട്ട് നിന്ന ശേഷം സിന്ധു തിരിച്ച് വരികയായിരുന്നു. മല്‍സരത്തില്‍ മികച്ച പ്രകടനം സൈന കാഴ്ച വെച്ചെങ്കിലും ഭാഗ്യവും വിജയവും സിന്ധുവിനൊപ്പമായിരുന്നു. മൂന്നാം സീഡായ സുങ് ജിന്‍ ഹൈനിനെ സിന്ധു മല്‍സരത്തില്‍ നേരിടും.

അന്താരാഷ്ട്ര മത്സരത്തില്‍ സൈനയും സിന്ധുവും തമ്മില്‍ രണ്ടാം തവണയാണ് ഏറ്റുമുട്ടിയത്. ഇതോടെ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ സൈമി ഫൈനലിലേക്ക് സിന്ധു എത്തി.

2014 ല്‍ സയദ് മോദി ഗ്രാന്‍ഡ് പ്രീയില്‍ ആദ്യമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം സൈനയ്ക്ക് ഒപ്പമായിരുന്നു. ഇന്ത്യന്‍ ഓപ്പണില്‍ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ എതിരാളികളെ നിഷ്പ്രയാസം മറികടന്നാണ് ഇരുവരും ക്വാര്‍ട്ടറില്‍ എത്തിയിരുന്നത്.

Top