ചൈന ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പി വി സിന്ധു പുറത്ത്

ബീജിംഗ് : ചൈന ഓപ്പണില്‍ ആദ്യ റൗണ്ടില്‍ ലോക ചാമ്പ്യന്‍ പി വി സിന്ധു പുറത്തായി. ലോകറാങ്കിംഗില്‍ 42ാം സ്ഥാനത്തുള്ള തായ് വാന്‍ താരം പൈ യു പോയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.

74 മിനിട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരത്തില്‍ 13-21, 21-18, 19-21 എന്ന സ്‌കോറിനാണ് പൈ യു പൊ സിന്ധുവിനെ തോല്‍പ്പിച്ചത്.

മത്സരത്തിന്റെ ആദ്യ റൗണ്ട് തന്നെ സിന്ധുവിന് നഷ്ടമായി. എന്നാല്‍ രണ്ടാം റൗണ്ടില്‍ സിന്ധു ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന റൗണ്ടില്‍ പരാജയപ്പെടുകയായിരുന്നു. ലോക റാങ്കിംഗില്‍ ആറാംസ്ഥാനത്താണ് സിന്ധു. നേരത്തെ കൊറിയ, ഡെന്‍മാര്‍ക്ക് ഓപ്പണിലും സിന്ധു തുടക്കത്തില്‍ തന്നെ പുറത്തായിരുന്നു.

Top