സ്വിസ് ഓപ്പണ്‍; പിവി സിന്ധുവും എച്ച് എസ് പ്രണോയും ഫൈനലില്‍

ബസേല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവും എച്ച് എസ് പ്രണോയും ഫൈനലില്‍. സിന്ധു സെമിയില്‍ തായ്ലന്‍ഡിന്റെ സുപാനിദ കറ്റേതോംഗിനെ തോല്‍പിച്ചു. 21-18,15-21, 21-19 എന്ന് സ്‌ക്കോറിനാണ് സിന്ധു വേള്‍ഡ് റാംഗിങ്ങില്‍ 29ാമതുള്ള സുപനിദയെ തറപ്പറ്റിച്ചത്. ഇക്കഴിഞ്ഞ ഇന്ത്യന്‍ ഓപ്പണില്‍ സുപാനിദയോട് തോറ്റ സിന്ധുവിന്റെ മധുര പ്രതികാരം കൂടിയായിരുന്നു ഇന്നത്തെ വിജയം.അതേസമയം, പുരഷന്മാരുടെ സെമിയില്‍ മൂന്നാം സീഡായ ഇന്തോനേഷ്യയുടെ ആന്തോണി ഗിന്റിംഗിനെ തകര്‍ത്ത് ഇന്ത്യന്‍ താരം എച്ച്എസ് പ്രണോയും സ്വിസ് ഓപ്പണിന്റെ ഫൈനലില്‍ കടന്നു. 21-19,19-21,21-18 എന്ന സ്‌ക്കോറിനാണ് പ്രണോയുടെ ഫൈനല്‍ പ്രവേശനം.
നേരത്തെ കാനഡയുടെ മിഷേല്‍ ലീയെ തകര്‍ത്തായിരുന്നു സിന്ധു സ്വിസ് ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചത്. ഇന്ത്യയുടെ പി കശ്യപിനെ തകര്‍ത്തായിരുന്നു പ്രണോയി സെമിയില്‍ പ്രവേശിച്ചത്.

Top