പുതിയ ബിസിനസ് പദ്ധതിയുമായി പി.വി അന്‍വര്‍; നാളെ നാട്ടിലെത്തും

നിലമ്പൂര്‍: ആഫ്രിക്കയില്‍ നിന്നും നാളെ നാട്ടിലേക്കു തിരികെ എത്തുമെന്ന് സമൂഹമാധ്യമത്തിലെ പുതിയ വീഡിയോയിലൂടെ പി.വി.അന്‍വര്‍ എംഎല്‍എ. വ്യാപാര ആവശ്യത്തിന് ആഫ്രിക്കയില്‍ പോയതാണ്. 25,000 കോടിയുടെ രത്‌നഖനന പദ്ധതിയുമായിട്ടാണു തിരിച്ചെത്തുന്നത്. 20,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും അന്‍വര്‍ വീഡിയോയില്‍ അവകാശപ്പെട്ടു.

ഖനനം, കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ 6000 മലയാളികള്‍ക്ക് ജോലി നല്‍കാനാകും. ഹജ് യാത്രയ്ക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് പങ്കാളി. തന്റെ നാട്ടിലെ കഷ്ട്ടപ്പാടുകളില്‍ നിന്നുള്ള മോചനമാണ് പുതിയ സംരംഭമെന്നും അന്‍വര്‍ പറഞ്ഞു.

 

Top