അന്‍വര്‍ എംഎല്‍എയുടെ തടയണയിലെ വെള്ളം ഒഴുക്കി കളയാനുള്ള നടപടികള്‍ തുടങ്ങി

anwar-pv

മലപ്പുറം : കക്കാടം പൊയിലിലെ പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനടുത്തെ തടയണകളിലെ വെള്ളം ഒഴുക്കി കളയാനുള്ള നടപടികള്‍ ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടികള്‍ തുടങ്ങിയത്. പാരിസ്ഥിതിക പ്രത്യാഘാതം കണക്കിലെടുത്ത് തടയണപൊളിക്കണമെന്ന് മലപ്പുറം കലക്ടര്‍ ഉത്തരവിട്ടിരുന്നു.

കക്കാടംപൊയിലില്‍ പി.വി.അന്‍വറിന്റെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് പ്രവര്‍ത്തനാനുമതി പുതുക്കാന്‍ പാര്‍ക്ക് അധികൃതര്‍ കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും ഭരണസമിതി യോഗത്തില്‍ പാര്‍ക്കിന്റെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുടെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും പേരിലാണ് പാര്‍ക്കിന്റെ ഉടമസ്ഥത. പാര്‍ക്ക് നിലനില്‍ക്കുന്ന 11 ഏക്കറിന്റെ 60 ശതമാനത്തോളം അന്‍വറിന്റെ പേരിലുള്ളതാണ്. മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡും പാര്‍ക്കിന് അനുമതി നേരത്തെ നിഷേധിച്ചിരുന്നു.

Top