പി.വി. അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാലയിലെ തടയണ ഉടന്‍ പൊളിക്കില്ല

anwar

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം വൈകും.

ഇതുസംബന്ധിച്ച് ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു.

തടയണ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് വൈകുന്നതായും, പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ഡിഒ പറഞ്ഞു.

സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തില്‍ നിര്‍മ്മിച്ച തടയണ പൊളിച്ചു നീക്കാന്‍ നേരത്തെ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.

കക്കായം പൊയിലിലാണ് അന്‍വര്‍ തടയണ അനധികൃതമായി നിര്‍മ്മിച്ചത്.

Top