പി.വി അന്‍വറിന്റെ പ്രചരണം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറം : പി.വി അന്‍വറിന്റെ പ്രചരണം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് താനൂര്‍ മണ്ഡലത്തിലെ നേതാക്കളുടെ യോഗം ജില്ലാ കമ്മിറ്റി പ്രത്യേകം വിളിച്ചു. പൊന്നാനി മണ്ഡലത്തില്‍ സി.പി.എം ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന നിയമസഭാ മണ്ഡലങ്ങള്‍ തവനൂരും,പൊന്നാനിയും,താനൂരും,ത്യത്താലയുമാണ്. ഇതില്‍ പല മണ്ഡലങ്ങളിലും പി.വി അന്‍വറിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലന്നാണ് ജില്ലാ നേത്യത്വത്തിന്റെ വിലയിരുത്തല്‍.

നിയമസഭയിലേക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ 2000 വോട്ടെങ്കിലും പി.വി അന്‍വറിന് കൂടുതല്‍ ഉണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം മന്ത്രി കെ.ടി ജലീലിന് സംസ്ഥാന നേത്യത്വം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ തവണ താനൂരില്‍ നിന്ന് ലഭിച്ച ഭൂരിപക്ഷം പി.വി അന്‍വറിന് ഉണ്ടാവണമെന്നാണ് വി അബ്ദുറഹ്മാനോട് സംസ്ഥാനം നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

Top