കോഴിക്കോട്: കക്കാടം പൊയിലില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ നിര്‍ദേശം നല്‍കി പഞ്ചായത്ത്. ഇന്ന് വൈകുന്നേരത്തിനകം എംഎല്‍എയുടെ നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുന്നിനു മുകളില്‍ കെട്ടി നില്‍ക്കുന്ന വെള്ളം അപകട സാധ്യത ഉയര്‍ത്തുന്നതായുള്ള ഭീതിയെ തുടര്‍ന്നാണ് നടപടി.
നാലു കുളങ്ങളിലുമായി രണ്ടു ലക്ഷം ലിറ്റര്‍ വെള്ളമുണ്ടെന്നാണ് കണക്കാക്കുന്നത്. വെള്ളം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയാണ് പാര്‍ക്കിന് നോട്ടീസ് നല്‍കിയത്. വൈകുന്നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃതമായി നിര്‍മ്മിച്ച പാര്‍ക്കില്‍ അപകട ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ വെള്ളം സംഭരിച്ചിരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിയുണ്ടായിരുന്നു. എന്നാല്‍ വെള്ളം എങ്ങനെ വറ്റിക്കണമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കഴിഞ്ഞ ദിവസം പാര്‍ക്കിനുള്ളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിക്കുവാന്‍ ഒരുങ്ങുന്നത്.