നിലമ്പൂരില്‍ പി വി അന്‍വര്‍ ലീഡ് ചെയ്യുന്നു

മലപ്പുറം: നിലമ്പൂരില്‍ പി വി അന്‍വര്‍ ലീഡ് ചെയ്യുന്നു. നേരത്തെ അന്തരിച്ച സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ആണ് മുന്നില്‍ നിന്നിരുന്നത്.

തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിലാണ് മുന്നില്‍. 363 വോട്ടിനാണ് ഇദ്ദേഹം ലീഡ് ചെയ്യുന്നത്. പൊന്നാനിയില്‍ പി നന്ദകുമാര്‍ ആണ് മുന്നില്‍. കോട്ടയ്ക്കലില്‍ എല്‍ഡിഎഫിന്റെ എന്‍ എ മുഹമ്മദ് കുട്ടി, തിരൂരില്‍ യുഡിഎഫിന്റെ കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ ലീഡ് ചെയ്യുന്നു.

തിരൂരങ്ങാടിയില്‍ എല്‍ഡിഎഫിന്റെ നിയാസ് പുളിക്കലകത്താണ് കെപിഎ മജീദിനെ പിന്തള്ളി മുന്നില്‍ നില്‍ക്കുന്നത്. താനൂരില്‍ യുഡിഎഫിന്റെ പി കെ ഫിറോസും മുന്നിലുണ്ട്.

 

Top