പി വി അന്‍വറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ
തടയണ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. 15 ദിവസത്തിനകം 12മീറ്റര്‍ മുകള്‍ ഭാഗത്തും 6മീറ്റര്‍ നീളത്തില്‍ അടി ഭാഗത്തും പൊളിച്ച് നീക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതി പരിഗണിക്കുകയായിരുന്നു.

പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനു വേണ്ടിയാണു തടയണ നിര്‍മ്മിച്ചത്. കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണ പൊളിച്ചുനീക്കണമെന്ന് ഏപ്രില്‍ 19ന് ആണ് ഹൈക്കോടതി നിര്‍ദേശിച്ചത്. രണ്ടാഴ്ചയ്ക്കകം തടയണ പൊളിച്ചുനീക്കി വെള്ളം ഒഴുക്കിവിടണം എന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ഹൈക്കോടതി നിര്‍ദേശം വന്ന് രണ്ടു മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പായില്ല. തടയണ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചും നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Top